കാപ്പ ചുമത്തി ജയിലിലടച്ചു

Saturday 04 April 2026 9:50 PM IST

ആലപ്പുഴ : കാപ്പ നിയമപ്രകാരം നാടുകടത്തിയശേഷം ജില്ലയിൽ പ്രവേശിക്കുകയും അക്രമത്തിലേർപ്പെടുകയും ചെയ്തതിന് കണ്ടല്ലൂർ വില്ലേജിൽ പുതിയ വിള മജു ഭവനത്തിൽ മനു ദേവ് എന്ന് വിളിക്കുന്ന മനുവിനെ ( 29) ജയിലിലടച്ചു . കഴിഞ്ഞ ന്യൂ ഇയർ ദിനത്തിൽ കണ്ടല്ലൂർ സ്വദേശികളായ ആദിത്യൻ, മനു എന്നിവരെ ഇയാൾ ആക്രമിച്ചിരുന്നു. ഇതിനുശേഷം ഒളിവിലായിരുന്ന ഇയാളെ കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ കനകക്കുന്ന് സി.ഐ അമൽ. സി യുടെ നേതൃത്വത്തിൽ എ.എസ.ഐ സുരേഷ് കുമാർ, സിവിൽപൊലീസ് ഓഫീസർമാരായ പ്രദീപ്, ഗോപകുമാർ എന്നിവരടങ്ങുന്ന സ് സംഘമാണ് കോഴിക്കോട് ബാലുശ്ശേരിയിൽ നിന്നും പിടികൂടിയത്.