പുസ്തക പ്രകാശനം

Saturday 04 April 2026 9:51 PM IST

ആലപ്പുഴ : പി.കെ. ചന്ദ്രാനന്ദന്റെ നിയമസഭാ പ്രസംഗങ്ങൾ എന്ന പുസ്തകം ഇന്ന് വൈകിട്ട് 4ന് കുഞ്ചൻ സ്മാരക ഹാളിൽ നടക്കും. ബിനു വി.സി സ്വാഗതം പറയും. ഉഷാ വിനോദ് അദ്ധ്യക്ഷത വഹിക്കും. എ. ജി. ഒലീന പുസ്തകം പരിചയപ്പെടുത്തും.

ശ്രീ അശോകൻ ചരുവിൽ അഡ്വ.സീനാ ഭാസ്കറിന് കൈമാറി പുസ്തകം പ്രകാശനം ചെയ്യും . മാലൂർ ശ്രീധരൻ, അലിയാർ എം. മാക്കിയിൽ , പ്രൊഫ.എൻ. ഗോപിനാഥൻ പിള്ള എന്നിവർ സംസാരിക്കും. അശോകൻ കട്ടക്കുഴി നന്ദി പറയും.