അഡ്വ.പി.എസ്.ജ്യോതിസിന്റെ പര്യടനം
Sunday 05 April 2026 7:57 AM IST
തുറവൂർ: അരൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനർത്ഥി അഡ്വ.പി.എസ്. ജ്യോതിസിന്റെ പര്യടന പരിപാടികൾ കുത്തിയത്തോട് വേളഞ്ഞൂർ അമ്പലത്തിൽ തുടക്കം കുറിച്ചു. ചന്ദിരൂർ ജുമ മസ്ജിത്, ശാന്തിഗിരി ആശ്രമം, ചന്തിരൂർ സീ ഫുഡ് ഫാക്ടറി എന്നിവടങ്ങളിലും വീടുകളിലും സന്ദർശനം നടത്തി. കുത്തിയതോട് വിവാഹ ചടങ്ങിലും തുറവൂർ കുത്തിയതോട്, അരുക്കുറ്റി എന്നിവിടങ്ങളിൽ മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. ഉച്ചകഴിഞ്ഞ് പാണാവള്ളി പഞ്ചായത്തിലെ സ്വീകരണ പരിപാടികളിൽ പങ്കെടുത്തു.