പിരിച്ച രക്ത സാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന്

Sunday 05 April 2026 12:35 AM IST

ചാവക്കാട്: കൊല്ലപ്പെട്ട മുൻ ചാവക്കാട് നഗരസഭാ ചെയർമാൻ കെ.പി.വത്സലന്റെ പേരിൽ സി.പി.എം പിരിച്ച രക്തസാക്ഷി ഫണ്ട് പാർട്ടി നേതാക്കൾ തട്ടിയെടുത്തതായി ഡി.സി.സി സെക്രട്ടറി ഗോപപ്രതാപൻ ആരോപിച്ചു. 75 ലക്ഷം പിരിച്ചെങ്കിലും തങ്ങൾക്ക് 35 ലക്ഷം രൂപയാണ് തന്നതെന്ന് വത്സലന്റെ മകൻ തന്നോട് പരാതിപ്പെട്ടിരുന്നു. പണം കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.കെ.കുഞ്ഞാലികുട്ടിയുടെ അടുത്തും നിരഞ്ജൻ പോയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് മുൻസിപ്പൽ വെസ്റ്റ് മേഖല യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവത്ര പുത്തൻ കടപ്പുറത്ത് സംഘടിപ്പിച്ച കൺവെൻഷൻ മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ.റഷീദ് ഉദ്ഘാടനം ചെയ്തു. കെ.നവാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മുഹമ്മദ് ഗസാലി,അരവിന്ദൻ പല്ലത്ത്,എച്ച്.എം.നൗഫൽ,കെ.കെ.ഹംസ കുട്ടി,നൗഷാദ് തെക്കുംപുറം,അഡ്വ.തേർളി അശോകൻ,കെ.എച്ച്.ഷാഹുൽ ഹമീദ്,ഫൈസൽ കാനാംപുള്ളി എന്നിവർ സംസാരിച്ചു.