തിരഞ്ഞെടുപ്പ് അഭിപ്രായം
എഫ്.സി.ആർ.എ വരുമെന്നും പള്ളികളിലെ മുഴുവൻ പണവും വസ്തുവകകളും ഗവൺമെന്റ് പിടിച്ചെടുക്കും എന്നൊക്കെ നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. എൽ.ഡി.എഫും യു.ഡി.എഫും കൂടി നുണക്കഥകൾ പറഞ്ഞ് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കേന്ദ്രത്തിലെത്തുമ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഒന്നാകും. ഇവിടെയാണ് രണ്ടാകുന്നത്. ഹിന്ദു വിശ്വാസം ഒരു മതത്തിനും എതിരല്ല. ക്രിസ്ത്യാനി, മുസ്ലിം, സിക്ക്, ബുദ്ധമതം, ജൈനർ, പാഴ്സി തുടങ്ങി വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. സർക്കാർ ആർക്കും എതിരല്ല.
കിരൺ റിജിജു
കേന്ദ്രമന്ത്രി
ചേലക്കര
കഴിഞ്ഞ പത്ത് വർഷകാലത്തെ ഇടത് ഭരണം കൊണ്ട് സംസ്ഥാനത്ത് മാറ്റമുണ്ടായത് സി.പി.എമ്മിന്റെ ഫ്ളക്സ് ബോർഡുകളിൽ മാത്രമാണ്. ബോർഡുകളിൽ നിന്ന് മാർക്സ്, ലെനിൻ,ഇ.എം.എസ്, ,ചെഗുവേര എന്നിവർ ഒഴിവാക്കപ്പെട്ടു. പിണറായി വിജയന്റെ ഫോട്ടോ മാത്രമാണ് ഫ്ളക്സുകളിൽ. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരും ഇല്ലാതെയാകും. കനയ്യകുമാർ കോൺഗ്രസ് അഖിലേന്ത്യാ നേതാവ്