കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Sunday 05 April 2026 1:19 AM IST

തിരുവനന്തപുരം:കൈക്കൂലി വാങ്ങിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൊല്ലം ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്​റ്റിലെ നാലു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.ആര്യങ്കാവ് ചെക്ക്‌പോസ്​റ്റിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പി.അജയകുമാർ, പ്രിവന്റീവ് ഓഫീസർ പി.ജോൺ, പ്രിവന്റീവ് ഓഫീസർ ജെ.ജോർജ് ജോസി, സിവിൽ എക്‌സൈസ് ഓഫീസർ സിവിൻ സജി ചെറിയാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. പരിശോധന കൂടാതെ വാഹനങ്ങൾ കടത്തിവിടുന്നതിന് കൈക്കൂലി വാങ്ങിയെന്ന് എക്‌സൈസ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.