അഫ്ഗാനിൽ ഭൂചലനം: 12 മരണം
Sunday 05 April 2026 7:33 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിൽ 5.8 റിക്ടർ സ്കെയിൽ തീവ്രതയിൽ ഭൂചലനം. 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 8.42ഓടെയായിരുന്നു സംഭവം. ബാദക്ഷൻ പ്രവിശ്യയിലായിരുന്നു പ്രഭവ കേന്ദ്രം. കാബൂൾ, പഞ്ച്ഷീർ, ലോഗർ, നംഗാർഹർ തുടങ്ങിയ ഇടങ്ങളിലായി 40ഓളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ഡൽഹി അടക്കം ഉത്തരേന്ത്യൻ നഗരങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.