സമാധാനത്തിന് പ്രാർത്ഥിക്കണം
Monday 06 April 2026 12:25 AM IST
കോട്ടയം : യുദ്ധങ്ങൾ ലോകത്ത് അസമാധാനം വിതയ്ക്കുകയാണെന്നും സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കണമെന്നും മലങ്കരസഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. പുലർച്ചെ 2 ന് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു. 2.30 ന് ഉയിർപ്പ് പ്രഖ്യാപനം നടത്തി. ദയറാ മാനേജർ ഫാ.മാത്യു ഏബ്രഹാം, ഫാ.പി.ഐ വർഗീസ് എന്നിവർ നേതൃത്വം നൽകി.