വായനശാല 76-ാം വാർഷികം
Monday 06 April 2026 1:26 AM IST
വിഴിക്കിത്തോട് : പി.വൈ.എം.എ.ലൈബ്രറിയുടെ 76-ാം പിറന്നാളിന് ബാലവേദി അംഗങ്ങളുടെ വീട്ടിലെത്തി മധുരം സമ്മാനിച്ച് ആഘോഷം. ബാലവേദി അംഗങ്ങളായ 76 കുട്ടികളുടെ വീടുകളിലെത്തി ലഡു നൽകി. ബാലവേദി പ്രസിഡന്റ് അനന്ദു മനോജിന്റെ വീട്ടിലെത്തി അനന്ദുവിനും സഹോദരൻ ആരോമലിനും ലഡു നൽകി ലൈബ്രറി പ്രസിഡന്റ് കെ.കെ.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ബി.സാബു, വൈസ് പ്രസിഡന്റ് എം.എസ്.ഷാജി, ജോയിന്റ് സെക്രട്ടറി കെ.ആർ.സുഭാഷ്, ഭാരവാഹികളായ ജോസഫ് മാത്യു, പി.സി.ശോഭനാമ്മ, രേഷ്മ ബിനു എന്നിവർ പങ്കെടുത്തു.