ലയന സമ്മേളനം ഇന്ന് കോട്ടയത്ത്

Monday 06 April 2026 12:26 AM IST

കോട്ടയം: ആർ.എസ്.പി, ആർ.എസ്.പി (ലെനിനിസ്റ്റ്) നേതാക്കളും, പ്രവർത്തകരും മുസ്ലിംലീഗിൽ ചേരുന്ന 'ഐക്യ സംഗമം' എന്ന പേരിൽ നടക്കുന്ന ലയന സമ്മേളനം ഇന്ന് രണ്ടിന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. ആർ.വൈ.എഫ് ദേശീയ കമ്മിറ്റി അംഗവും, സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.ആർ മഹേഷ് അദ്ധ്യക്ഷത വഹിക്കും. ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ മുഖ്യപ്രഭാഷണം നടത്തും. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാം സുന്ദർ സംഘടനാ സന്ദേശവും, ജില്ലാ ജനറൽ സെക്രട്ടറി റഫിഖ് മണിമല യുവജനസന്ദേശവും നൽകും.