അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Sunday 05 April 2026 6:28 PM IST

അഞ്ചൽ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആയൂർ മന്ദിയോട്ട് പുത്തൻവീട്ടിൽ അശ്വിനാണ് (31) കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഏപ്രിൽ 2ന് രാവിലെ പള്ളിക്കൽ മൂതല എന്ന സ്ഥലത്തുവച്ച് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. അവിവാഹിതനാണ്. മുൻ വാട്ടർ അതോറിറ്റി ജീവനക്കാരനായ ചന്ദ്രബാബുവിന്റെയും കുസുമത്തിന്റെയും മകനാണ്. സഹോദരി: അശ്വിനി.