അർജുൻ അശോകന്റെ മെൽകൗ പോണ്ടിച്ചേരി ടൈറ്റിൽ പോസ്റ്റർ

Monday 06 April 2026 6:19 AM IST

അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന "മെൽകൗ പോണ്ടിച്ചേരി" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് റൈഡ് ആയിരിക്കും ചിത്രം എന്ന സൂചന പോസ്റ്റർ നൽകുന്നു. പുതുമുഖം ശ്രീലക്ഷ്മി വിജയൻ ആണ് നായിക. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അന്നാമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സനൂപ് തൈക്കുടം രചന നിർവഹിക്കുന്നു. ചിത്രത്തിൽ ഒരു കഥാപാത്രത്തെ സനൂപ് അവതരിപ്പിക്കുന്നു.

അരുൺ ഗോപി എക് സൈറ്റ് മെന്റിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക് കിളി, എഡിറ്റിംഗ് - സാഗർ ദാസ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ. പി.ആർ.ഒ - ശബരി