കുടുംബസംഗമം സംഘടിപ്പിച്ചു
Monday 06 April 2026 12:12 AM IST
വൈക്കം: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈക്കം ടൗൺ യൂണിറ്റ് കുടുംബസംഗമം നടത്തി. ജില്ലാ സെക്രട്ടറി എം.കെ ശ്രീരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.എൻ ഹർഷകുമാർ, ഗിരിജാ നായർ, പി.വി സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, ബി.ഐ പ്രദീപ് കുമാർ, സി.അജയകുമാർ, എം.അബു, എൻ.ഗോപാലകൃഷ്ണൻ നായർ, ഭാരവാഹികളായ പി.വി ഷാജി, ഡി.ജഗദീഷ്, ഗീതാ കാലാക്കൽ, നഗരസഭ കൗൺസിലർമാരായ ബി.രാജശേഖരൻ, പി.ഡി പ്രസാദ്, അംബികാ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.