യു.ഡി.എഫ് വാഹന പ്രചേരണ ജാഥ
Monday 06 April 2026 1:24 AM IST
വൈക്കം: വൈക്കം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബിനിമോന്റെ വിജയത്തിനായി തലയാഴം പഞ്ചായത്ത് മേഖല കേന്ദ്രീകരിച്ച് വാഹന പ്രചേരണജാഥ നടത്തി. തോട്ടകം കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ജാഥ കെ.പി.സി.സി സെക്രട്ടറി അനിൽ ബോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.പോപ്പി അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് മണ്ഡലം കൺവീനർ ബി.അനിൽകുമാർ, പി.എൻ ബാബു, അഖിൽ കുര്യൻ, അബ്ദുൾ സലാം, ജി.രാജീവ്, യു.ബേബി, പി.വി വിവേക്, എം.കെ ഷിജു, കൊച്ചുറാണി ബേബി, സിനി സലി, ലളിതാ അജാമൾ, സിനി രാജീവ് എന്നിവർ പ്രസംഗിച്ചു.