95-ാം വയസിൽ വോട്ട് രേഖപ്പെടുത്തി ചന്ദ്രശേഖരൻപിള്ള
Monday 06 April 2026 2:24 AM IST
മാവേലിക്കര: പ്രായം തളർത്താത്ത പൗരബോധം, 95ലും ചന്ദ്രശേഖരൻപിള്ള വോട്ട് ചെയ്യാനെത്തി. മുതിർന്ന പൊരന്മാർക്ക് വോട്ട് ചെയ്യാനുള്ള വീട്ടിലോട്ട് സംവിധാനം പ്രയോജനപ്പെടുത്തിയാണ് ചന്ദ്രശേഖരൻപിള്ളയുടെ വോട്ട്. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ബൂത്ത് നമ്പർ 45ലെ വോട്ടറാണ് അദ്ദേഹം. ചെട്ടികുളങ്ങര ഹൈസ്കൂൾ മുൻ പ്രധാമദ്ധ്യാപകനും മാനേജറുമായിരുന്ന സി.ചന്ദ്രശേഖരപിള്ള. ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.