എൽ.ഡി.എഫിന് തുടർ ഭരണം: എസ്.ആർ.പി
Monday 06 April 2026 1:41 AM IST
തിരുവനന്തുപുരം: എൽ.ഡി.എഫ് സർക്കാരിന്റെ ക്ഷേമ-വികസന പദ്ധതികളെ ഭൂരിപക്ഷം ജനവിഭാഗങ്ങളും പിന്തുണയ്ക്കുകയാണെന്നും തുടർഭരണത്തിനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി ജില്ലാ പ്രവർത്തക സമ്മേളനം വിലയിരുത്തി. സ്റ്റാച്യു ട്യൂട്ടേഴ്‌സ് ലെയ്‌നിലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സമ്മേളനം എസ്.ആർ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ. പ്രേംലാൽ ഉദ്ഘാടനം ചെയ്തു. നരുവാമൂട് കെ.കുമാർ അദ്ധ്യക്ഷത വഹിച്ചു. എം.പി. സംഗീത് കുമാർ, പാരൂർക്കുഴി സതികുമാർ,സോമൻതമ്പി,കൗസല്യ ശ്രീധർ,അരുവിക്കര രാജൻ തുടങ്ങിയവർ സംസാരിച്ചു.