അഡ്വ.ബി.ഗോപാലകൃഷ്ണന്റെ പ്രഭാത നടത്തം
Monday 06 April 2026 12:00 AM IST
ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണൻ പ്രഭാത നടത്തം നടത്തി. രാവിലെ 7.30ന് ചാവക്കാട് മണത്തല ചാപ്പറമ്പിൽ നിന്നാരംഭിച്ച പ്രഭാത നടത്തം ചാവക്കാട് ബീച്ചിൽ സമാപിച്ചു. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായാണ് പ്രഭാത നടത്തം സംഘടിപ്പിച്ചത്. എൻ.ഡി.എ നിയോജകമണ്ഡലം ഇൻചാർജ് അനീഷ് ഇയ്യാൽ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ, അഡ്വ.നളിനാക്ഷൻ ഇരട്ടപ്പുഴ, പ്രതീഷ് അയിനിപ്പുള്ളി, ഗണേശ് ശിവജി തുടങ്ങിയവർ പങ്കെടുത്തു.