ഫ്ലക്‌സ് ബോർഡുകൾ നശിപ്പിച്ചെന്ന് പരാതി
Monday 06 April 2026 7:11 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പൊലീസിൽ പരാതി നൽകി. വണ്ടാനം ഷിഹാബ് നഗറിൽ സ്ഥാപിച്ചിരുന്ന മൂന്ന് ഫ്ലക്സുകൾ കഴിഞ്ഞ രാത്രിയിൽ സാമുഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതിയിൽ പറയുന്നു. വണ്ടാനം ബൂത്ത് ഇലക്ഷൻ കമ്മറ്റി ചെയർമാൻ രഘുനാഥ് ആണ് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷണിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.