റെജി ചെറിയാന് സ്വീകരണം
Sunday 05 April 2026 11:20 PM IST
കുട്ടനാട്: നിയോജകമണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി റെജി ചെറിയാന്റെ വാർഡ് തല ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ തലവടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. തലവടി സ്നേഹഭവനിലെ അന്തേവാസികളുമായി സ്നേഹം പങ്കുവച്ച അദ്ദേഹം, പിന്നീട് മൂക്കോടി ലക്ഷംവീട് കോളനി, വാലടി, കണിയാന്തറ ലക്ഷംവീട് , മടുത്തന്തറ ലക്ഷംവീട്, വള്ളിക്കുന്നം ലക്ഷംവീട് തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്ന പദ്ധതികൾക്ക് എല്ലാവരും വലിയ പിന്തുണ നല്കാൻ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.