അമിത്ഷാ ഇന്ന് ഹരിപ്പാട്
Monday 06 April 2026 8:21 AM IST
ഹരിപ്പാട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാവിലെ 12.15ന് ഹരിപ്പാട് നഗരത്തിൽ റോഡ് ഷോയിൽ പങ്കെടുക്കും.എൻ.ഡി.എ.സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയാണ് അദ്ദേഹം എത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം ചേപ്പാട് എൻ.ടി.പി സിഗ്രൗണ്ടിൽ എത്തുന്ന മന്ത്രി, റോഡ് മാർഗ്ഗം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഗാന്ധിസ്ക്വയറിൽ എത്തും.എൻ.ഡി.എ നേതാക്കളും സ്ഥാനാർത്ഥിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് തുറന്ന ജീപ്പിൽ സ്ഥാനാർത്ഥിക്കൊപ്പം എഴിയ്ക്കകത്ത് ജംഗ്ഷനിലെത്തി ടൗൺ ഹാൾ ജംഗ്ഷനിലെ എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപം സമാപിക്കും.