മണ്ണഞ്ചേരിയിൽ വോട്ടുസഭ
Monday 06 April 2026 8:25 AM IST
മുഹമ്മ: മണ്ണഞ്ചേരി വിജ്ഞാനോദയം ഗ്രന്ഥശാല ആൻഡ് വായനശാലയിൽ വോട്ടുസഭ നടന്നു. വോട്ട് ഉത്സവം 2026 എന്ന പേരിൽ നടന്ന വോട്ട് സഭ ഗ്രന്ഥശാല പഞ്ചായത്ത് നേതൃസമിതി കൺവീനർ വി.പി.എം. നാസർ ഉദ്ഘാടനം ചെയ്തു. എ. അബ്ദുൽ റഹീം അദ്ധ്യക്ഷത വഹിച്ചു. കലവൂർ ജ്യോതി മുഖ്യപ്രഭാഷണം നടത്തി. പി. ആർ.സുധർമ പൊന്നപ്പൻ പിള്ള, കെ.ശ്യാം കുമാർ എന്നിവർ സംസാരിച്ചു. വി.പി. അശോകൻ സ്വാഗതവും ലൈബ്രേറിയൻ അശ്വതി നന്ദിയും പറഞ്ഞു.