ഉയിർപ്പ് തിരുനാൾ ആഘോഷം

Monday 06 April 2026 12:00 AM IST

തൃശൂർ : ക്രൈസ്തവ ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ ആഘോഷിച്ചു. ലൂർദ്ദ് മെട്രോപ്പോളിറ്റൻ കത്തീഡ്രലിൽ ഉയിർപ്പ് തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികത്വം വഹിച്ചു. ലൂർദ് കത്തീഡ്രൽ വികാരി റവ. ഫാ. ജോസ് വല്ലൂരാൻ, ഫാദർ ഷോജോ മഞ്ഞാടിക്കൽ, ഗോഡവിൻ കിഴക്കൂടൻ, റവ. ഫാദർ ക്ലിൻസൺ കാട്ടിപ്പറമ്പൻ എന്നിവർ സഹ കാർമ്മികരായി. ഉത്ഥിതനായ യേശു സത്യമായി ഉയർത്തെഴുന്നേറ്റു നമ്മൾക്കൊപ്പം ഇന്നും ജീവിക്കുന്നു എന്ന സുവിശേഷ വചനം ഉൾകൊണ്ട് നിത്യത കൈവരിക്കാൻ ഏവർക്കും സാധിക്കട്ടെയെന്ന് ആൻഡ്രൂസ് സന്ദേശം നൽകി. സെബി പാനികുളങ്ങര, ജോർജ് കവലക്കാട്ട്, റോഷൻ പുതുക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.