അഡ്വ.കെ.അനിൽകുമാറിന്റെ റോഡ് ഷോ ഇന്ന്

Sunday 05 April 2026 11:54 PM IST

കോട്ടയം : എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.അനിൽ കുമാറിന്റെ റോഡ് ഷോ ഇന്ന് രാവിലെ എട്ടിന് ദിവാൻ കവലയിൽ നിന്ന് ആരംഭിക്കും. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് ജോജി കുറത്തിയാടൻ ഉദ്ഘാടനം ചെയ്യും. നാട്ടകം ഈസ്റ്റ്, നാട്ടകം, ചിങ്ങവനം, പനച്ചിക്കാട്, കൊല്ലാട്, വിജയപുരം, കുമാരനല്ലൂർ ഈസ്റ്റ്, കുമാരനല്ലൂർ വെസ്റ്റ്, കഞ്ഞിക്കുഴി, കോട്ടയം ടൗൺ, കോടിമത, തിരുവാതുക്കൽ ഈസ്റ്റ്, തിരുവാതുക്കൽ വെസ്റ്റ് എന്നിവിടങ്ങളിലൂടെ നട്ടാശേരിയിൽ സമാപിക്കും.