വിതുര എം.ജി.എം സ്കൂൾ
Monday 06 April 2026 1:16 AM IST
വിതുര: വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂളിലെ സമ്മർക്യാമ്പ് ഇന്ന് മുതൽ ആരംഭിക്കും. എം.ജി.എം സ്കൂൾ അഡ്‌മിൻ മാനേജർ ആർ.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ,വൈസ് പ്രിൻസിപ്പൽ സ്മിതാരാജീവ്, മാനേജർ അഡ്വ.എൽ.ബീന എന്നിവർ പങ്കെടുക്കും. നീന്തൽ,കയാക്കിംഗ് പരിശീലനവുമുണ്ടാകും.