ദേശീയ പാതകളിലെ ടോൾ കേന്ദ്രത്തിന്റെ അവകാശം
Monday 06 April 2026 2:45 AM IST
ന്യൂഡൽഹി: ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ ടോൾ ഭരണഘടന പ്രകാരം യൂണിയൻ ലിസ്റ്റിന്റെ പരിധിയിൽ വരുന്നതാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു.
ദേശീയ പാതകളല്ലാത്ത റോഡുകളിൽ മാത്രമേ സംസ്ഥാനങ്ങൾക്ക് ടോൾ ഈടാക്കാൻ കഴിയൂയെന്ന മദ്രാസ് ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചു. ദേശീയ പാതകളിലെ ടോൾ പിരിവ് സംവിധാനത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. 2008 ലെ നാഷണൽ ഹൈവേ ടോൾ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.