ഹാട്രിക് വിജയം പ്രതീക്ഷിച്ച് കോൺഗ്രസ്‌

Monday 06 April 2026 12:56 AM IST

നാഗർകോവിൽ : തമിഴ്നാട്ടിലെ കിള്ളിയൂർ മണ്ഡലത്തിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ച് കോൺഗ്രസ്‌. മൂന്നാം തവണയാണ് ഡി.എം.കെ- കോൺഗ്രസ്‌ സഖ്യത്തിൽ അഭിഭാഷകനായ രാജേഷ് കുമാർ മത്സരിക്കുന്നത്. 2016 മുതൽ രാജേഷ് കുമാറാണ് കിള്ളിയൂർ നിയോജക മണ്ഡലം എംഎൽഎയും,നിലവിലെ തമിഴ്നാട് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ്‌ പാർട്ടിയുടെ ചീഫ് വിപ്പും.ജനങളുടെ ഇടയിൽ ധാരാളം സ്വാദിനം ഉള്ളതിനായാലാണ് രാജേഷ് കുമാറിനെ സ്ഥാനാർഥിയായിട്ട് പ്രഖ്യാപിച്ചത്.

എ.ഡി.എം.കെ സഖ്യത്തിൽ ഇത്തവണ ടി.എം.കെ പാർട്ടിക്കാണ് സ്ഥാനം. ഡോക്ടറായ നിവിൻ സൈമണാണ് സ്ഥാനാർഥി.

ടിവികെ പാർട്ടിക്ക് സബിൻ ആണ് സ്ഥാനാർഥി. സബിൻ ടിവികെ പാർട്ടിയുടെ കന്യാകുമാരി വെസ്റ്റ് ജില്ലാ സെക്രട്ടറിയുമാണ്.ഇരു സ്ഥാനാർഥികളും വോട്ട് പിടിക്കുമെങ്കിലും രാജേഷ് കുമാറിനാണ് വിജയ സാധ്യത അധികം.