ഇലക്ഷൻ കാര്യാലയം തകർത്ത കേസിൽ അറസ്റ്റ്

Monday 06 April 2026 2:35 AM IST

ബാലരാമപുരം: എം.വിൻസെന്റ് എം.എൽ.എയുടെ ഉച്ചക്കടയിലെ തിരഞ്ഞെടുപ്പ് കാര്യാലയവും ,എൻ.ഡി.എ സ്ഥാനാർത്ഥി കോവളം ടി.എൻ. സുരേഷിന്റെയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഭഗത് റൂഫസിന്റെയും വിഴിഞ്ഞം മേഖലയിലെ പ്രചാരണ ബോർഡുകൾ കുത്തിക്കീറിയ കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചക്കട പുലിവിള വീട്ടിൽ സന്തോഷ് (36)​ ആണ് അറസ്റ്റിലായത്. ബാലരാമപുരം,​ വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിൽ അക്രമിക്കെതിരെ പൊലീസ് കേസെടുത്തു. ഉച്ചക്കടയിൽ രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആദ്യം യു.ഡി.എഫ് കാര്യാലയം മാത്രമാണ് തകർത്തതെന്ന് വിചാരിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ എൻ.ഡി.എ- എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണബോർഡുകളും തകർത്തതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു .