1.250 കിലോഗ്രാം കഞ്ചാവുമായി പ്രതി അറസ്റ്റിൽ
Monday 06 April 2026 3:03 AM IST
ചാവക്കാട്: 1.250 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ ഇരട്ടപ്പുഴ രഞ്ജിത്ത് അറസ്റ്റിൽ. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടപ്പുറം,ബ്ലാങ്ങാട്,ഒരുമനയൂർ,മുത്തമ്മാവ് മേഖലകളിലെ കഞ്ചാവ് വിൽപ്പനക്കാരനായ ഇരട്ടപ്പുഴ വലിയകത്ത് വീട്ടിൽ രഞ്ജിത്തി(45)നെയാണ് പിടികൂടിയത്. ചാവക്കാട് എസ്.എച്ച്.ഒ എൻ.എസ്.രാജിവിന്റെ നേതൃത്തിൽ എസ.്‌ഐ മനോജ്,എ.എസ്.ഐ വിമൽ ലാൽ,എസ്.സി.പി.ഒ അജിത്ത് ലാൽ,സി.പി.ഒമാരായ പ്രശാന്ത്,ടി.അരുൺ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കനോലികനാലിലൂടെ വഞ്ചി മാർഗ്ഗം സഞ്ചരിച്ചും സ്‌കൂൾ വിദ്യാർത്ഥികൾക്കും മറ്റും ലഹരിപദാർത്ഥങ്ങൾ വിൽപ്പന നടത്തി വന്ന രഞ്ജിത്ത് കാലങ്ങളായി പൊലീസിൽ നിന്നും ഒളിച്ച് നടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.