രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടു, രണ്ട് ജെയ്‌ഷെ ഭീകരരെ പിടികൂടി
Monday 06 April 2026 9:06 AM IST
മുംബയ്: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഭീകരരെ പിടികൂടി. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായ രണ്ട് ഭീകരരെ പിടിച്ചത്. ഇവർക്ക് ജെയ്‌ഷെ മുഹമ്മദിനുപരി ഐസിസുമായും ബന്ധമുണ്ടെന്നും രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിടുകയായിരുന്നു എന്നും അധികൃതർ അറിയിച്ചു.
മൊസാബ് അഹ്‌ദം എന്ന കലം കല്യാൺ, മൊഹമ്മദ് ഹമദ് കൊല്ലറ എന്നിവരെയാണ് മുംബയിലെ വാസസ്ഥലത്ത് നിന്നും പിടികൂടിയത്. ഇവരെ ഡൽഹിയിലേക്ക് കൊണ്ടുവന്നതായും സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.