വിണ്ടുകീറൽ മാറി ഒറ്റ മാസത്തിൽ കാലുകൾ അതിസുന്ദരമാകും; ഉറങ്ങുന്നതിന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
Monday 06 April 2026 12:31 PM IST
സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ മിക്കയാളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് കാൽ വിണ്ടുകീറുന്നത്. മഴക്കാലത്തും വേനൽക്കാലത്തുമെല്ലാം ഈ പ്രശ്‌നം ഉണ്ടാവാറുണ്ട്. കാൽ കാണാൻ തന്നെ വൃത്തികേടായി തോന്നുമെന്ന് മാത്രമല്ല, വേദനയും ഉണ്ടാകും.
ഈ പ്രശ്നം മാറ്റാൻ മാർക്കറ്റുകളിൽ പല തരത്തിലുള്ള ഉത്പന്നങ്ങൾ കിട്ടും. അവയെല്ലാം പാർശ്വഫലങ്ങൾ ഉണ്ടാക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. യാതൊരു പാർശ്വഫലങ്ങളുമില്ലാതെ പോക്കറ്റ് കാലിയാകാതെ ഈ പ്രശ്നം പരിഹരിക്കാം. അതിന് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം. രാത്രിയിലാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത്.
- വെളിച്ചെണ്ണകൊണ്ട് കാലുമുഴുവൻ മസാജ് ചെയ്യുക.
- ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ 15 മുതൽ 20 മിനിട്ട് വരെ കാൽ മുക്കിവച്ച ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ച് മൃതകോശങ്ങൾ കളയുക.
- വാസ്‌ലിനും നാരങ്ങാ നീരും ചേർത്ത് കാലിൽ പുരട്ടുക.
- കാൽ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം തേൻ, കറ്റാർവാഴ ജെൽ എന്നിവ പുരട്ടുന്നതും നല്ലതാണ്.
- വൈറ്റമിൻ ഇ, വൈറ്റമിൻ സി, സിങ്ക് എന്നിവയടങ്ങുന്ന ഭക്ഷണം കഴിക്കണം.
കാലിലെ വിള്ളലുകൾ എപ്പോഴും നല്ല വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇവയിൽ അമിതമായ വേദനയോ രക്തസ്രാവമോ ഉണ്ടെങ്കിൽ ഉടൻതന്നെ ഒരു ഡോക്‌ടറെ കാണുക. മാത്രമല്ല, അധികസമയം വെള്ളത്തിൽ നിൽക്കുന്നതും നിങ്ങൾ ഒഴിവാക്കണം.