ബോധവത്കരണം
Tuesday 07 April 2026 1:16 AM IST
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഹരിതചട്ട പരിപാലന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിയമസഭ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി ഹരിതചട്ട മാർഗനിർദ്ദേശ പ്രചരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ അരുൺ രാജ് പി.എൻ സന്നിഹിതനായിരുന്നു.