നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ, വിയോഗം 36ാം വയസിൽ

Monday 06 April 2026 8:00 PM IST

ചെന്നൈ: തമിഴിലെ ജനപ്രിയ പരമ്പര 'കയലി'ലെ അഭിനയത്തിലൂടെ പ്രശസ്തയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 36 വയസായിരുന്നു.

ശ്രീലങ്കൻ സ്വദേശിനിയായ സുഭാഷിണി തമിഴ് സിനിമാരംഗത്ത് അവസരം തേടി ചെന്നൈയിലേക്ക് എത്തിയതായിരുന്നു. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമാ രംഗത്ത് എത്തിയ സുഭാഷിണിയെ തേടി കയൽ സീരിയലിലെ പ്രധാന വേഷംഎത്തുകയായിരുന്നു. സൺ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കയലിന് തമിഴ്നാട്ടിൽ നിരവധി ആരാധക വൃന്ദമുണ്ടായിരുന്നു. സിനിമകളിലേക്ക് ചുവടു വയ്ക്കാനിരിക്കവെയാണ് ദാരുണാന്ത്യം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി സുഭാഷിണി വീഡിയോ കാൾ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.