പേരാവൂരിൽ എൽ.ഡി.എഫ് റോഡ് ഷോ

Monday 06 April 2026 9:30 PM IST

കൊട്ടിയൂർ: എൽ.ഡി.എഫ് പേരാവൂർ മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജയുടെ പ്രചരണാർത്ഥം നടത്തുന്ന റോഡ് ഷോ ഇന്നലെ ഉച്ചകഴിഞ്ഞ് കൊട്ടിയൂരിൽ നിന്നും ആരംഭിച്ചു. ഗായികയും ഗാനരചയിതാവുമായ പുഷ്പവതി പൊയ്പാടത്ത് ഉദ്ഘാടനം ചെയ്തു. അജയൻ പായം അദ്ധ്യക്ഷത വഹിച്ചു. കേളകം, കണിച്ചാർ, മണത്തണ, തുണ്ടിയിൽ, പേരാവൂർ, കാക്കയങ്ങാട്, ഹാജി റോഡ്, ആറളം, എടൂർ, കരിക്കോട്ടക്കരി, ആനപ്പന്തി, ആനപ്പന്തി കവല, കുന്നോത്ത്, മാടത്തിൽ, ഇരിട്ടി, പുന്നാട്, എന്നിവിടങ്ങളിൽ ആയിരത്തോളം ഇരു ചക്ര വാഹനങ്ങളും നൂറോളം കാറുകളുടെയും അകമ്പടിയോടുകൂടിയ റോഡ് ഷോ വൈകുന്നേരം ഏഴുമണിക്ക് ഉളിയിൽ സമാപിച്ചു. ഡോ.വി ശിവദാസൻ എം.പി, പനോളി വത്സൻ, അഡ്വ.എം. രാജൻ, വി.ജി.പത്മനാഭൻ, ജയ്സൺ ജീരകശേരി, പി.പി.അശോകൻ,സി.ടി.അനീഷ്, ബാബുരാജ് പായം, സി.വി.എൻ വിജയൻ, കെ.ജി ദിലീപ്, കെ.ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. കെ.വി.സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.