പി.കെ.പ്രവീണിനായി ബൈക്ക്റാലി

Monday 06 April 2026 9:40 PM IST

പാനൂർ:കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ.പ്രവീണിന്റെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം കൂത്തുപറമ്പ് തൊക്കിലങ്ങാടി മുതൽ മേക്കുന്ന് വരെ ഇടത് പക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടന്നു. കെ.പി.മോഹനൻ എം.എൽ.എ റാലി ഫ്ളാഗ് ഓഫ് ചെയ്തു.പി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൂക്കോട്, കൊട്ടയോടി, പാത്തിപ്പാലം, പാനൂർ, പൂക്കോം, കീഴ്മാടം വഴി മേക്കുന്നിൽ സമാപിച്ചുമേക്കുന്നിൽ നിന്നും ഡിജെയുടെയും, നാസിക് ബാന്റ് മേളങ്ങളുടെയും അകമ്പടിയിൽ തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയെ ആനയിച്ചു ആയിരങ്ങൾ അണിനിരന്ന കാൽനട റാലി പെരിങ്ങത്തൂരിൽ സമാപിച്ചു. ടൗണിൽ നടന്ന സമാപന പൊതുയോഗം സി.പി.ഐ ജില്ലാ അസി.സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സി.പി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കരിയാട്, കെ.ധനഞ്ജയൻ, പി.മനോഹരൻ, എ.പി രമേശൻ, സി അബ്ദുൽസലാം എന്നിവർ സംസാരിച്ചു.