വോട്ടുസഭ സംഘടിപ്പിച്ചു

Tuesday 07 April 2026 1:42 AM IST

കല്ലമ്പലം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മാവിൻമൂട് നവോദയം ഗ്രന്ഥശാലയിൽ തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി വോട്ടുസഭ സംഘടിപ്പിച്ചു.കവി ശശി മാവിൻമൂട് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എൻ.രവീന്ദ്രൻ അദ്ധ്യക്ഷനായി.സെക്രട്ടറി ബി.രാജലാൽ,വി.പ്രശോകൻ,എസ്‌.തങ്കപ്പൻ,ജി.ഗോപിനാഥപിള്ള,സുരേഷ്‌കുമാർ,ലൈബ്രേറിയൻ രേവതി എന്നിവർ സംസാരിച്ചു.ഗ്രന്ഥശാലയിൽ സ്ഥാപിച്ച സിഗ്നേച്ചർ വാളിൽ ഗ്രന്ഥശാല പ്രവർത്തകർ സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം രേഖപ്പെടുത്തി ഒപ്പുവെച്ചു.