വോട്ട് നഷ്ടമാകുന്നത് ഒഴിവാക്കണം

Monday 06 April 2026 11:15 PM IST

ആലപ്പുഴ : തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും പോസ്റ്റൽ ബാലറ്റ് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററിൽ സമയബന്ധിതമായി ലഭ്യമാക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന ദിവസം വിതരണകേന്ദ്രത്തിൽ എത്തിച്ചേരുന്ന എല്ലാ ജീവനക്കാർക്കും അവരവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ സമയം ലഭിക്കമോ എന്നത് സംശയമാണ്. ജീവനക്കാർക്ക് ഏറ്റവും അടുത്തുള്ള വിതരണ കേന്ദ്രത്തിൽ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെ​ട്ടു .