തിര.കമ്മിഷന് പരാതി നൽകും
Monday 06 April 2026 11:22 PM IST
ആലപ്പുഴ : ഇടതുപക്ഷ മുന്നണിയുടെ പ്രചാരണങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ പ്രസിദ്ധീകരണങ്ങൾ അമ്പലപ്പുഴ മണ്ഡലത്തിൽ ഉപയോഗിക്കുന്നതായി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബേബി പാറക്കാടൻ ആരോപിച്ചു. അച്ചടിച്ച തീയതി പോലും വെക്കാതെയുള്ള കോപ്പികളാണ് പ്രസിദ്ധീകരണത്തിനായി എൽ.ഡി.എഫ് വിനിയോഗിച്ചിരിക്കുന്നത് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുന്ന പ്രസിദ്ധീകരണം ഇങ്ങനെ വ്യാപകമായി വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ബേബി പാറക്കാടൻ പറഞ്ഞു. ഇത് സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് നൽകുമെന്നും അദ്ദേഹം അറിയിച്ചു.