രാജനെ കാണാൻ ചൂരൽമലക്കാർ

Tuesday 07 April 2026 12:46 AM IST

മണ്ണുത്തി: ദുരന്തസമയത്ത് തങ്ങൾക്ക് താങ്ങായ മന്ത്രിയെ കാണാൻ ചൂരൽമലക്കാരെത്തി. ഒല്ലൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മന്ത്രി കെ. രാജനെ കാണാൻ എത്തിയ സംഘം തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലുമെത്തി. മൂർക്കനിക്കര നായനാർ റോഡ് പ്രദേശത്ത് സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് 14 പേരടങ്ങുന്ന സംഘം കെ. രാജനെ കണ്ടുമുട്ടിയത്. എൽ.ഡി.എഫ് നേതാക്കളായ ടി.പ്രദീപ് കുമാർ, പി.ഡി.റെജി, എം.എസ്.പ്രദീപ് കുമാർ, പ്രസാദ് പറേരി, വർഗീസ് കണ്ടംകുളത്തി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ജോബി ജോസ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, പുത്തൂർ പഞ്ചായത്ത് അംഗം കെ.വി.സജു എന്നിവരും പങ്കെടുത്തു