ജാതി സെൻസസ് നടപ്പിലാക്കണം: കെപിഎംഎസ്

Tuesday 07 April 2026 2:45 AM IST

തൊടുപുഴ: ജാതി സെൻസസും പട്ടികജാതി നയവും നടപ്പിലാക്കാതെ കേരളത്തിലെ മൂന്ന് മുന്നണികളും പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗത്തെ വീണ്ടും വഞ്ചിച്ചിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ അഭിപ്രായപ്പെട്ടു. മൂന്നു മുന്നണികളുടെയും പ്രകടനപത്രിക പരിശോധിച്ചാൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്റെ പുരോഗതിക്കായിട്ടുള്ള ഭൂമി, വിദ്യ, തൊഴിൽ എന്നിവയ്ക്ക് ഒരു പരിഗണനയും നല്കിയിട്ടില്ലായെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴയിൽ കേരള പുലയർ മഹസഭ യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ. സന്ദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെപിഎംഎസ് നേതാക്കളായ കെ.കെ. ഉണ്ണികൃഷ്ണൻ, സി.സി. കൃഷ്ണൻ, ടി.എ. ബാബു, ഒ.കെ. ബിജു, അശോകൻ മുട്ടം എം.കെ. രവി, എം.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സി.സി. കൃഷ്ണൻ (പ്രസിഡന്റ്,) കെ.കെ. ഉണ്ണികൃഷ്ണൻ (സെക്രട്ടറി), അശോകൻ മുട്ടം (ഖജാൻജി )എന്നിവർ ഉൾപ്പെടുന്ന 15 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.