അന്തിക്കാട് വടക്കേക്കര ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

Tuesday 07 April 2026 12:00 AM IST

അന്തിക്കാട് : അന്തിക്കാട് വടക്കേക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് വൈകിട്ട് 7ന് കൊടിയേറും. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും.12 ന് സമാപിക്കും. കലാ സന്ധ്യയുടെ ഉദ്ഘാടനം അഡ്വ. എ.യു.രഘുരാമൻ പണിക്കർ നിർവഹിക്കും. 8 ന് വൈകിട്ട് 7 ന് പുരസ്‌കാര സമർപ്പണ സദസ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യും. ഡോ. കെ.കെ.വിഷ്ണു ഭാരതീയ സ്വാമി പുരസ്‌കാര സമർപ്പണം നടത്തും. ആദരിക്കൽ ചടങ്ങും നടക്കും. 9ന് വൈകിട്ട് 7ന് തിരുവാതിര കളിയും കുട്ടികളുടെ പരിപാടികളും അരങ്ങേറും. 10 ന് വലിയ വിളക്ക്, വൈകിട്ട് 7ന് വിശേഷാൽ തായമ്പക, നൃത്താവിഷ്‌കാരം. 11ന് പള്ളിവേട്ട, രാവിലെ 8ന് വിശേഷാൽ ശീവേലി, വൈകിട്ട് 3 ന് എഴുന്നള്ളിപ്പ്,പാണ്ടിമേളം ,6.30 ന് തിരിച്ചെഴുന്നള്ളിപ്പ്, പള്ളിവേട്ട, പാണ്ടിമേളം. 12 ന് രാവിലെ 7.30 ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്,ആറാട്ട്, പാണ്ടിമേളം,10 ന് കൊടിക്കൽ പറ, കൊടിയിറക്കം, തുടർന്ന് ആറാട്ട് സദ്യ. വാർത്താസമ്മേളനത്തിൽ അന്തിക്കാട് പത്മനാഭൻ , ദേവദത്തൻ, അന്തിക്കാട് കൃഷ്ണപ്രസാദ്, സജേഷ് കുറുവത്ത്, വൈശാഖ് അറയ്ക്കൽ എന്നിവർ പങ്കെടുത്തു.