പ്രതാപനെതിരായ ആരോപണം പരാജയഭീതിയിൽ: യു.ഡി.എഫ്

Tuesday 07 April 2026 12:00 AM IST

തൃശൂർ: മണലൂരിൽ എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളേക്കാൾ ബഹുദൂരം മുന്നിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ വ്യാജപ്രചാരണങ്ങളും ആക്ഷേപങ്ങളും നടത്തുന്നത് പരാജയഭീതിയിലെന്ന് യു.ഡി.എഫ് മണലൂർ മണ്ഡലം ചീഫ് ഏജന്റ് സി.സി. ശ്രീകുമാർ. കോൺഗ്രസിൽ നിന്ന് സ്വഭാവ ദൂഷ്യത്തിന് പുറത്താക്കിയ പി.കെ. ഫിറോസ് ഉന്നയിച്ച ആരോപണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണ്. സർവേകളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അന്വേഷണ സംവിധാനങ്ങളും യു.ഡി.എഫ് വിജയം മണലൂരിൽ പ്രവചിച്ചിട്ടുണ്ട്. ഇതിൽ വിറളിപൂണ്ടാണ് ബി.ജെ.പി - ആർ.എസ്.എസ് നേതൃത്വം കിറ്റ് വിതരണവും സാരി വിതരണവും തുടങ്ങിയത്. ഈ വിഷയത്തിൽ സി.പി.എമ്മിന്റെ മൗനം ബി.ജെ.പിയെ സഹായിക്കുന്നതാണ്. വ്യാജ ആരോപണങ്ങളും ആക്ഷേപങ്ങളും മണലൂരിലെ വോട്ടർമാർ അവജ്ഞയോടെ തള്ളിക്കളയുമെന്നും യു.ഡി.എഫ് അറിയിച്ചു.