തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം നടക്കുമോ: മമത
Tuesday 07 April 2026 12:08 AM IST
ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പി മറ്റൊരു പഹൽഗാം ആക്രമണത്തിന് തിരക്കഥ തയ്യാറാക്കാനിടയുണ്ടെന്ന് തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി. മമതയുടെ പരാമർശം ന്യൂനപക്ഷ വോട്ട് ബാങ്കിനെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
കൊൽക്കത്തയെ ആക്രമിക്കുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിയെ പരാമർശിച്ചാണ് പൊതുയോഗത്തിൽ മമതയുടെ വിവാദ പ്രസ്‌താവന. കഴിഞ്ഞ ദിവസം കൂച്ച്ബെഹാറിൽ റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഭീഷണിയോട് പ്രതികരിക്കാത്തത് എന്തു കൊണ്ടാണ്. . തിരഞ്ഞെടുപ്പിന് മുൻപ് മറ്റൊരു പഹൽഗാം ആക്രമണത്തിനുള്ള ബ്ലൂപ്രിന്റ് തയ്യാറാണോ?. ഡൽഹിയിലിരുന്ന് ബംഗാളിലെ ജനങ്ങളെ ലക്ഷ്യം വച്ചാൽ നല്ല തിരിച്ചടി നൽകുമെന്നും മമത പറഞ്ഞു.
.