അജിമോന് വൻ വരവേൽപ്പ്

Tuesday 07 April 2026 12:18 AM IST

മാവേലിക്കര: എൻ.ഡി.എ സ്ഥാനാർത്ഥി കെ.അജിമോന് സ്വീകരണ സ്ഥലങ്ങളിൽ വൻ വരവേൽപ്പ്. മാവേലിക്കര നഗരസഭ, തെക്കേക്കര, തഴക്കര, നൂറനാട് പഞ്ചായത്തുകളിലായിരുന്നു സ്വീകരണം. രാവിലെ തട്ടാരമ്പലം ജംഗ്ഷനിൽ നിന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി.അരുൺ ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടികൾ രാത്രി വൈകി നൂറനാട് പടനിലം ജംഗ്ഷനിൽ സമാപിച്ചു. ഉദ്ഘാടന യോഗത്തിൽ ബി.ജെ.പി ടൗൺ വടക്ക് ഏരിയാ പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി നേതാക്കളായ ഹരീഷ് കാട്ടൂർ, സുധീഷ് ചാങ്കൂർ, മോഹൻകുമാർ, പൊന്നമ്മ സുരേന്ദ്രൻ, വിജയകുമാർ പരമേശ്വരത്ത്, വിപിൻ കുമാർ, അഡ്വ.പീയൂഷ് ചാരുംമൂട് എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.