പോക്‌സോ കേസിൽ മൂന്ന് പ്രതികൾക്കും തടവും പിഴയും

Tuesday 07 April 2026 1:23 AM IST

ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗർഭഛിദ്രം നടത്തിയ കേസിൽ ഒന്നാംപ്രതിക്ക് 32 വർഷം കഠിനതടവും 1,50,000 രൂപ പിഴയും. പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ വീട്ടിൽ ഷുഹൈബ് അക്ത(22)റിനെ ആണ് ശിക്ഷിച്ചത്. വിവരം അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിനും ഗർഭ ഛിദ്രം നടത്തിച്ചതിനും രണ്ടാംപ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ വീട്ടിൽ സുഫിത(24)ക്ക് അഞ്ചര വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നാം പ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ വീട്ടിൽ റഹ്മത്തി(43)ന് മൂന്നര വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു. 2020 സെപ്റ്റംബർ കാലയളവിലാണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.