മാദ്ധ്യമ പ്രവർത്തകന് നേരെ കൈയേറ്റം, പ്രസ് ക്ലബ് പ്രതിഷേധിച്ചു

Tuesday 07 April 2026 2:40 AM IST

ചാലക്കുടി : ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യുന്നതിനെത്തിയ ചാലക്കുടിയിലെ പ്രാദേശിക മാദ്ധ്യമപ്രവർത്തകനെ ആന തൊഴിലാളി സംഘം ദേഹോപദ്രവം ഏൽപ്പിച്ചു. ചാലക്കുടി പ്രസ് ക്ലബ് അംഗം ജെ.ജെക്‌സിന് നേരെയായിരുന്നു അതിക്രമം. ആനയുടെ ദൃശ്യം പകർത്തരുതെന്ന് ആവശ്യപ്പെട്ട ഇവർ മാദ്ധ്യമപ്രവർത്തകനെ ദേഹത്ത് പിടിച്ചു തള്ളി. അസഭ്യം വിളിച്ചുപറഞ്ഞ ശേഷം സ്‌കൂട്ടറിന്റെ താക്കോൽ ഊരി കൊണ്ടുപോവുകയും ചെയ്തു. പിന്നീട് എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി എത്തിയാണ് താക്കോൽ തിരികെ വാങ്ങി നൽകിയത്. സംഭവത്തിൽ ജെക്‌സ് പോലീസിൽ പരാതി നൽകി. ചാലക്കുടി പ്രസ് ക്ലബ് പൊതുയോഗം പ്രസിഡന്റ് എം.ജി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പിക്ക് ഇത് സംബന്ധിച്ച് പരാതി നൽകുകയും ചെയ്തു.