കസ്റ്റഡി കൊലപാതകം, നിർണായകമായത് വനിതാ കോൺസ്റ്റബിളിന്റെ മൊഴി

Tuesday 07 April 2026 3:01 AM IST

മധുര: തൂത്തുക്കുടിയിലെ സാത്താൻകുളം പൊലീസ് സ്റ്റേഷനിൽ നിരപരാധികളായ അച്ഛനും മകനും മർദ്ദനമേറ്റ് കൊല്ലപ്പെട്ട കേസിൽ നിർണായകമായത്

വനിതാ കോൺസ്റ്റബിൾ ആർ. രേവതി മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ മൊഴി. പിതാവും മകനും രാത്രി മുഴുവൻ കസ്റ്റഡി മ‌ർദ്ദനത്തിനിരയായെന്ന് രേവതി വെളിപ്പെടുത്തി. സ്റ്റേഷനിലെ മേശകളിലും ലാത്തികളിലും രക്തക്കറയുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനായി സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞത് അന്വേഷണസംഘത്തിന് വെല്ലുവിളിയായപ്പോഴാണ് സഹപ്രവർത്തകയുടെ മൊഴി തെളിവായി മാറിയത്. ജീവന് ഭീഷണിയുണ്ടായിട്ടും കോടതിയിലും ധൈര്യത്തോടെ മൊഴി നൽകി ഈ വനിതാ കോൺസ്റ്റബിൾ.