വനിതാ ലൗഡ് സ്‌പീക്കർ പ്രോഗ്രാം 

Tuesday 07 April 2026 7:36 AM IST
യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച വനിതാ ലൗഡ് സ്്പീക്കർ പ്രോഗ്രാം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: ചങ്ങനാശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ് വനിതാ കൂട്ടായ്മ നിയോജക മണ്ഡലത്തിൽ വനിതാ ലൗഡ് സ്പീക്കർ പ്രോഗ്രാം (കോർണർ യോഗങ്ങൾ) നടത്തി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ബെറ്റി ടോജോ അദ്ധ്യക്ഷത വഹിച്ചു. ബാബു കുരീത്ര, കുഞ്ഞു കൈതമറ്റം, ബാബു കുട്ടൻച്ചിറ, സുനിമോൾ ചാക്കോ, ജയശ്രീ പ്രഹ്‌ളാദൻ, സെലിൻ ബാബു, പി.എച്ച് അഷ്‌റഫ്, സണ്ണി ഏത്തക്കാട്, സൈന തോമസ്, റോസ്‌ലിൻ ഫിലിപ്പ്, സോബിച്ചൻ കണ്ണമ്പള്ളി, ഷിനോ ഓലിക്കര എന്നിവർ പങ്കെടുത്തു.