ആനന്ദാശ്രമം സ്‌കൂളിലെ ഡസ്കും ബെഞ്ചും ബോർഡും തകർത്ത് അക്രമികൾ

Tuesday 07 April 2026 7:38 AM IST
ചങ്ങനാശേരി ആനന്ദാശ്രമം യു.പി സ്‌കൂളിലെ ക്ലാസ് മുറികളിലെ ചെടിച്ചട്ടികൾ സാമൂഹ്യവിരുദ്ധർ തകർത്ത നിലയിൽ.

സ്കൂൾ ബസിന്റെ ലൈറ്റ് അടിച്ച് പൊട്ടിച്ചു

ചച​ങ്ങ​നാ​ശേ​രി​:​ ​ച​ങ്ങ​നാ​ശേ​രി​ ​ആ​ന​ന്ദാ​ശ്ര​മം​ ​യു.​പി​ ​സ്‌​കൂ​ളി​ൽ അ​തി​ക്ര​മി​ച്ചു​ ​ക​യ​റി​യ​ ​അ​ക്ര​മി​ ​സം​ഘം​ ​ഡ​സ്കും​ ​ബെ​ഞ്ചും​ ​കസേരയും ബോ​ർ​ഡും​ ​ചെ​ടി​ച്ച​ട്ടി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​ത​ക​ർ​ത്ത് ​വ​ലി​യ​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി.​ ​സ്‌​കൂ​ളി​ന്റെ​ ​പ​രി​സ​ര​ത്ത് ​പാ​ർ​ക്ക് ​ചെ​യ്തി​രു​ന്ന​ ​സ്‌​കൂ​ൾ​ ​ബ​സി​ന്റെ​ ​ഹെ​ഡ്‌​ലൈ​റ്റും​ ​ഇ​ടി​ച്ചു​ ​ത​ക​ർ​ത്തു. ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഡ്യൂ​ട്ടി​ക​ൾ​ക്കാ​യി​ ​എ​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക്ലാ​സ് ​മു​റി​ക​ൾ​ ​വൃ​ത്തി​യാ​ക്കി​ ​ന​ൽ​ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​അ​ക്ര​മം​ ​ന​ട​ന്ന​ ​വി​വ​രം​ ​അ​റി​യു​ന്ന​ത്.​ ​ചു​വ​രി​ൽ​ ​തൂ​ക്കി​യി​രു​ന്ന​ ​ഫോ​ട്ടോ​ക​ളും​ ​അ​ക്ര​മി​സം​ഘം​ ​ന​ശി​പ്പി​ച്ചു.​ ​ക​സേ​ര​ക​ൾ​ ​അ​ടി​ച്ചു​ ​ത​ക​ർ​ത്ത​ ​നി​ല​യി​ലാ​ണ്.​ ​ബോ​ർ​ഡു​ക​ൾ​ ​ക്ലാ​സ് ​മു​റി​യി​ൽ​ ​നി​ന്നും​ ​പു​റ​ത്തേ​യ്ക്ക് ​വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ ​ മാ​ർ​ച്ച് 31​ന് ​സ്‌​കൂ​ൾ​ ​വേ​ന​ൽ​ ​അ​വ​ധി​യ്ക്കാ​യി​ ​അ​ട​ച്ചി​രു​ന്നു.​ ​തു​ട​ർ​ച്ച​യാ​യി​ ​അ​വ​ധി​ക​ൾ​ ​വ​ന്ന​തി​നാ​ൽ​ ​സ്‌​കൂ​ളി​ൽ​ ​അ​ക്ര​മം​ ​ന​ട​ന്ന​ ​വി​വ​രം​ ​അ​റി​ഞ്ഞി​രു​ന്നി​ല്ല.​ ​സ്‌​കൂ​ൾ​ ​ഹാ​ളി​ന്റെ​ ​ഒ​രു​ ​ഭാ​ഗ​ത്തെ​ ​ജ​ന​ലി​ലൂ​ടെ​യാ​ണ് ​ആ​ക്ര​മി​ക​ൾ​ ​അ​ക​ത്തു​ ​ക​ട​ന്ന​തെ​ന്നാ​ണ് ​സം​ശ​യി​ക്കു​ന്ന​ത്.​ ​സ്‌​കൂ​ൾ​ ​അ​ധി​കൃ​ത​ർ​ ​ച​ങ്ങ​നാ​ശേ​രി​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​