ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
Wednesday 08 April 2026 1:00 AM IST
തിരുവനന്തപുരം: നീറമൺകര എൻ.എസ്.എസ് വിമൻസ് കോളേജിൽ 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അപേക്ഷിക്കാം.ഫിലോസഫി,ഹിന്ദി,മാത്തമാറ്റിക്‌സ്,ഹോം സയൻസ്,കെമിസ്ട്രി,ഇംഗ്ലീഷ്,ബോട്ടണി,സുവോളജി,മ്യൂസിക്,സംസ്‌കൃതം,മലയാളം,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി എന്നീ വിഷയങ്ങളിലാണ് ഒഴിവ്.കോളേജ് വിദ്യാഭ്യാസ ഡയകറക്ടറുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച യു.ജി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.24ന് വൈകിട്ട് 4.30ന് മുമ്പ് nsscollegeforwomen@hotmail.com എന്ന ഇമെയിലിലോ ഓഫീസിൽ നേരിട്ടോ അപേക്ഷിക്കാം.ഫോൺ: 0471 2490548.