തണ്ടാൻ സൊസൈറ്റി പിന്തുണ ബി.ജെ.പിക്ക്
Wednesday 08 April 2026 1:58 AM IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് കേരള തണ്ടാൻ സർവീസ് സൊസൈറ്റി സംസ്ഥാന കൗൺസിൽ,ഡയറക്ടർ ബോർഡ് മെമ്പർമാർ,ശാഖാ പ്രതിനിധികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. തണ്ടാൻ സമുദായത്തിന് തിരുവനന്തപുരം കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനവും രാഷ്ട്രീയ അധികാരവും നൽകിയതിനാലാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂർ ശ്രീനിവാസൻ അറിയിച്ചു.